കോട്ടയം: കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു ബാങ്കുകൾ പ്രവർത്തിക്കുന്ന ദിവസങ്ങളിൽ സംസ്ഥാനത്തെ റബർ കടകളും തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുവാദം നൽകണമെന്ന് മുഖ്യമന്ത്രിയോട് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷന്റെ ഉന്നത തല യോഗം ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കഴിഞ്ഞ കുറെ ദിവസങ്ങളായി സംസ്ഥാനത്തെ റബർ കടകൾ തുറന്നു പ്രവർത്തിക്കുന്നില്ല.
ജൂണ്‍ ആദ്യം കേരളത്തിൽ കാലവർഷം ആരംഭിക്കുന്നതിനു മുന്‍പായി റബർ കർഷകർ തങ്ങളുടെ മരങ്ങളിൽ പ്ലാസ്റ്റിക്, ഷെയ്ഡ് ഇടുന്ന ജോലികൾ പൂർത്തീകരിക്കേണ്ടിയിരിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തരം സാധനങ്ങൾ (പ്ലാസ്റ്റിക്, ഷെയ്ഡ്, പശ മറ്റ് അനുബന്ധ സാധനങ്ങൾ) വിൽക്കുന്ന റബർ കടകളും സൊസൈറ്റികളും തുറന്നു പ്രവർത്തിക്കാത്തതു മൂലം കർഷകർക്ക് ഇവ വാങ്ങുവാൻ സാധിക്കാതായിരിക്കുന്നുവെന്ന് പ്രസിഡന്റ് ജോർജ് വാലിയും ജനറൽ സെക്രട്ടറി ബിജു പി. തോമസും പറഞ്ഞു.
റബർ കടകൾ തുറക്കാൻ അനുവദിക്കണം: ഡീലേഴ്സ് ഫെഡറേഷൻ
12:49 AM May 15, 2021 | Deepika.com