ഡോ. അജി പീറ്ററിനു ജയം
12:12 AM May 13, 2021 | Deepika.com
യുകെ കൗണ്‍സിൽ തെരഞ്ഞെടുപ്പിൽ ബേസിംഗ്സ്റ്റോക്കിൽനിന്നും ഭരണകക്ഷി കൗണ്‍സിലറായി പത്തനംതിട്ട സ്വദേശി ഡോ. അജി പീറ്ററിനു ജയം. കോന്നി ഇല്ലിമുളപ്ലാക്കിൽ അജി ഭവനിൽ പീറ്റർ-മേരി ദന്പതികളുടെ മകനാണ്. കണ്‍സർവേറ്റീവ് പാർട്ടി പ്രതിനിധിയായാണു തെരഞ്ഞെടുക്കപ്പെട്ടത്. ബ്രൂണൽ സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനാണ് ഇദ്ദേഹം. 2017ൽ ഇടുക്കി ഡാമിനു സമീപമുള്ള കരിങ്കൽ ക്വാറികളെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ജോളി, മക്കൾ ഫ്രാൻസിസ്, ഏഞ്ജല, ആഗ്നസ്.