മുംബൈ: ഇന്ത്യൻ സന്പദ് വ്യവസ്ഥ(ജിഡിപി) 2021ൽ 7.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐക്യ രാഷ്ട്ര സംഘടന(യുഎൻ). എന്നാൽ, കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ വളർച്ചപ്രതീക്ഷ അസ്ഥിരമാണെന്നും യുഎൻ തയ്യാറാക്കിയ വേൾഡ് ഇക്കണോമിക് സിറ്റുവേഷൻ റിപ്പോർട്ടിൽ പറയുന്നു.
“കോവിഡ് നിയന്ത്രിക്കാൻ ഇന്ത്യയിലെ ആരോഗ്യരംഗം കഠിനാധ്വാനത്തിലാണ്. വാക്സിൻ വിതരണം ത്വരിതപ്പെടുത്താൻ ശ്രമമുണ്ടെങ്കിലും ഭൂരിപക്ഷം ആളുകൾക്കും ലഭ്യമായിട്ടില്ല. ആഗോള സന്പദ്വ്യവസ്ഥ നടപ്പുവർഷം 5.4 ശതമാനം വളർച്ച കൈവരിക്കും. വ്യാപകവാക്സിൻ വിതരണത്തിന്റെയും സാന്പത്തിക ഉത്തേജക പദ്ധതികളുടെയും ഫലമായി ചൈനയും അമേരിക്കയും തിരിച്ചുവരവിന്റെ പാതയിലാണ്.
അതേസമയം, ദക്ഷിണേഷ്യ, ലാറ്റിൻ അമേരിക്ക, കരീബിയ തുടങ്ങിയ മേഖലകളുടെ കാര്യത്തിൽ അനിശ്ചിതാവസ്ഥയാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ ജിഡിപി 7.5% വളരും: യുഎൻ
11:34 PM May 12, 2021 | Deepika.com