മുംബൈ: ഉപഭോക്തൃ വിലസൂചിക (സിപിഎെ) അടിസ്ഥാനമാക്കിയുള്ള ചില്ലറ വിലക്കയറ്റം ഏപ്രിലിൽ 4.29 ശതമാനമായി. മാർച്ചിൽ 5.2 ശതമാനം വിലക്കയറ്റമുണ്ടായിരുന്ന സ്ഥാനത്താണിത്.
ഭക്ഷ്യോത്പന്ന വിലയിലുണ്ടായ നേരിയ കുറവാണ് വിലക്കയറ്റം നേരിയ നിലയിലൊതുക്കിയത്. 2.02 ശതമാനമാണ് ഏപ്രിലിലെ ഭക്ഷ്യ വിലക്കയറ്റം.
മാർച്ചിൽ ഇത് 4.87 ശതമാനമായിരുന്നു. അതേസമയം, രണ്ടു മുതൽ ആറു ശതമാനം വരെയാണ് ആർബിഎയെുടെ അനുവദനീയ വിലക്കയറ്റ നില.
ചില്ലറ വിലക്കയറ്റത്തിൽ നേരിയ ശമനം
11:34 PM May 12, 2021 | Deepika.com