ഇന്ധനവില വീണ്ടും കൂടി
12:36 AM May 12, 2021 | Deepika.com
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 27 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 92.18 രൂപയും ഡീസലിന് 87.07 രൂപയുമായി. കഴിഞ്ഞദിവസം പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയും വര്‍ധിച്ചിരുന്നു. തിരുവനന്തപുരത്ത് പെട്രാള്‍ വില 93.78 രൂപയും ഡീസല്‍ വില 88.57 രൂപയുമാണ്.