തിരിച്ചുകയറി രൂപ
12:36 AM May 12, 2021 | Deepika.com
മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് നേട്ടം. ഇന്നലെ രാവിലെ ഡോളറിനെതിരേ 73.47 എന്ന നിലയിൽ വ്യാപരം ആരംഭിച്ച രൂപ വ്യാപാരമധ്യേ 73.53 എന്ന നിരക്കിലേക്ക് താണെങ്കിലും പിന്നീട് തരിച്ചുകയറുകയായിരുന്നു. ക്ലോസിംഗിൽ ഡോളറിനെതിരേ 73.34 എന്ന നിലയിലേക്കാണ് രൂപ ഉയർന്നത്. 73.35 ആയിരുന്നു തലേന്നത്തെ ക്ലോസിംഗ് നിരക്ക്.