കൊച്ചി: ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ജീവകാരുണ്യ വിഭാഗമായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന് (എച്ച്എംഐഎഫ്) സിഎസ്ആര്‍ പ്രോജക്റ്റ് ‘ബാക്ക് ടു ലൈഫ്’ പ്രഖ്യാപിച്ചു. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളായ ന്യൂഡല്‍ഹി, മഹാരാഷ്ട്ര , തമിഴ്നാട്, ഹരിയാന, തെലങ്കാന എന്നിവിടങ്ങളിലേക്കു ജീവന് രക്ഷിക്കുന്ന മെഡികെയര്‍ ഓക്സിജന്‍ ഉപകരണങ്ങളുടെ വിതരണം ത്വരിതപ്പെടുത്തും.
ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍: 700, വെന്റിലേറ്റര്‍ മെഷീനുകള്‍: 225, ഹൈ ഫ്ളോ നേസല്‍ ഓക്സിജന്‍ (എച്ച്എഫ്എന്ഒ) മെഷീനുകള്‍: 200, ഹൈ ഫ്ളോ ഓക്സിജന്‍ (എച്ച്എഫ്ഒ) പ്ലാന്റുകള്‍: 10 എന്നിങ്ങനെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കാണ് സംഭാവന ചെയ്യുകയെന്നു ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ എസ്എസ് കിം പറഞ്ഞു.
ഓക്സിജന്‍ ഉപകരണങ്ങൾ ഹ്യൂണ്ടായ് നല്‍കും
12:36 AM May 12, 2021 | Deepika.com