ചൈനയിൽ ബൈബിൾ ആപ് നിരോധിച്ചു
11:50 PM May 10, 2021 | Deepika.com
ബെയ്ജിംഗ്: ക്രിസ്തുമതത്തിനും ക്രൈസ്തവർക്കും ചൈന കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ബൈബിൾ ആപ്പും ക്രിസ്ത്യൻ വി-ചാറ്റ് അക്കൗണ്ടുകളും നിരോധിച്ചു. വിചാറ്റിലെ ക്രൈസ്തവ അക്കൗണ്ടുകൾ നീക്കം ചെയ്തതായി ഫാ. ഫ്രാൻസിസ് ലിയു ട്വീറ്റ് ചെയ്തു. ഗോസ്പൽ ലീഗ്, ലൈഫ് ക്വാർട്ടേർലി തുടങ്ങിയ അക്കൗണ്ടുകൾ ഓൺലൈനിൽ ലഭ്യമല്ല. ആപ്സ്റ്റോറിൽനിന്നാണു ബൈബിൾ ആപ് നീക്കം ചെയ്തിരിക്കുന്നത്. ചൈനയിൽ ബൈബിളിന്റെ പ്രിന്റ് പതിപ്പ് ലഭ്യമല്ല.