അമേരിക്കയുടെ നിലപാടിനെ വിമർശിച്ച് ചൈന
11:50 PM May 10, 2021 | Deepika.com
ബെയ്ജിംഗ്: ചൈനയുടെ ലോംഗ് മാർച്ച് 5 റോക്കറ്റ് അവശിഷ്ടം ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ച സംഭവത്തിൽ അമേരിക്കയുടെ നിലപാടിനെതിരേ ചൈന. ചൈനീസ് റോക്കറ്റ് ഭൂമിയിൽ പതിക്കുമെന്ന തരത്തിൽ അമേരിക്ക ആശങ്കയോടെ വാർത്തകൾ പങ്കുവച്ചതിനെതിരേ ചൈന രംഗത്തെത്തി.