മുംബൈ: റിസർവ്ബാങ്ക് (ആർബിഐ) എക്സിക്യൂട്ടിവ് ഡയറക്ടറായി മലയാളിയായ ജോസ് ജെ. കാട്ടൂർ നിയമിതനായി. കർണാടകയിൽ ആർബിഐ റീജണൽ ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. ആർബിഎെയുടെ മാനവവിഭശേഷി, കോർപറേറ്റ്, ബജറ്റ്, രാജ്യഭാഷ തുടങ്ങിയ വിഭാഗങ്ങളുടെ ചുമതലയാണ് ഇദ്ദേഹത്തിന് നൽകിയിരിക്കുന്നത്.
മൂന്നു പതിറ്റാണ്ടിലേറെയായി ആർബിഐയിൽ പ്രവർത്തിക്കുന്ന ജോസ് ജെ. കാട്ടൂർ കറൻസി മാനേജ്മെന്റ്, വിവര വിനിമയം തുടങ്ങി വിവിധ വിഭാഗങ്ങളിൽ ചുമതല വഹിച്ചിട്ടുണ്ട്. നിയമനം ഈ മാസം നാലിന് പ്രാബല്യത്തിലായെന്നും ആർബിഐ അറിയിച്ചു.
ഒരു ചീഫ് ഫിനാൻഷൽ ഓഫീസറടക്കം 13 എക്സിക്യൂട്ടീവ് ഡയറക്ടർമാരാണു നിലവിൽ ആർബിഐയിലുള്ളത്.
ജോസ് ജെ. കാട്ടൂർ ആർബിഐ എക്സിക്യൂട്ടീവ് ഡയറക്ടർ
11:50 PM May 10, 2021 | Deepika.com