ഇന്ധനവിലയിൽ വർധന
11:50 PM May 10, 2021 | Deepika.com
കൊച്ചി: രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിന് 26 പൈസയുടെയും ഡീസലിന് 35 പൈസയുടെയും വർധനയാണ് ഇന്നലെ ഉണ്ടായിട്ടുള്ളത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 91.91 രൂപയും ഡീസലിന് 86.75 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ്.