കൊച്ചി: ഫെഡറൽ ബാങ്കും യുഎഇയിലെ മുൻനിര ധനകാര്യ സ്ഥാപനമായ മശ്രിഖ് ബാങ്കും തമ്മിൽ തന്ത്രപ്രധാന സഹകരണത്തിനു ധാരണയായി.
ഇരു ബാങ്കുകളും കൈകോർക്കുന്നതിലൂടെ യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് അതിവേഗം പണമയയ്ക്കാനുള്ള വഴി തുറന്നു. മശ്രിഖ് ബാങ്കിന്റെ അതിവേഗ പണമയയ്ക്കൽ സംവിധാനമായ ക്വിക്ക് റെമിറ്റ് വഴി ഫെഡറൽ ബാങ്ക് സഹകരണത്തോടെ ഉടനടി പണം ഇന്ത്യയിലെത്തിക്കാം.
യുഎഇയിലെ ഏറ്റവും പഴയ ബാങ്കുകളിലൊന്നായ മശ്രിഖിന് യുറോപ്പ്, യുഎസ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലായി 12 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. യുഎഇയിലെ ഏക സ്വകാര്യ ബാങ്ക് കൂടിയാണ് മശ്രിഖ്.
സുരക്ഷിതമായ മാർഗത്തിലൂടെ അനായാസം ഉടനടി പണമയക്കൽ സാധ്യമാക്കുന്ന ഈ സേവനത്തിന്റെ ഗുണം പ്രവാസി ഇന്ത്യക്കാർക്ക് അനുഭവിക്കാനാകുമെന്ന് ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു.
യുഎഇയിൽനിന്ന് ഉടൻ പണമയയ്ക്കാം; ഫെഡറൽ ബാങ്കും മശ്രിഖ് ബാങ്കും ധാരണ
11:50 PM May 10, 2021 | Deepika.com