മാലിദ്വീപ് സ്ഫോടനം: ഒരാൾകൂടി അറസ്റ്റിൽ
12:43 AM May 10, 2021 | Deepika.com
മാലി: മാലിദ്വീപ് മുൻ പ്രസിഡന്റും പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് നഷീദിനു നേരേയുണ്ടായ സ്ഫോടനത്തിൽ ഒരാൾകൂടി പിടിയിലായി. സംഭവത്തിൽ ശനിയാഴ്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കിഴഞ്ഞ വ്യാഴാഴ്ചയാണു നഷീദിന്റെ വീടിനു പുറത്ത് സ്ഫോടനമുണ്ടായത്. നഷീദും സംഘവും കാറിൽ കയറാൻ തുടങ്ങുന്നതിനിടെയാണു സ്ഫോടനമുണ്ടായത്. പരിക്കേറ്റ നഷീദ് ചികിത്സയിലാണ്.