ഒലി ഇന്ന് വിശ്വാസം തേടും
12:43 AM May 10, 2021 | Deepika.com
കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി ഇന്ന് പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കും. ഒലി സർക്കാരിനുള്ള പിന്തുണ പ്രചണ്ഡയുടെ സിപിഎൻ (മാവോയിസ്റ്റ് സെന്റർ) പിൻവലിച്ചതിനെത്തുടർന്നാണിത്. 275 അംഗ പാർലമെന്റിൽ ഒലിയുടെ സിപിഎൻ-യുഎംഎലിന് 121 അംഗങ്ങളുടെ പിന്തുണയുണ്ട്. സർക്കാരിനെ നിലനിർത്താൻ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ഒലി തേടിയിട്ടുണ്ട്.