തൃശൂർ : തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉടൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഐസിയു വികസന പ്രക്രിയയ്ക്ക് ആവശ്യമായ 50 ലക്ഷം രൂപയുടെ ചെക്ക് ജോയ്ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ് കോളജ് പ്രിൻസിപ്പൽ ഡോ. ലോലാ ദാസിന് കൈമാറി. ഈ സംരംഭം 38 പുതിയ ഐസിയു കിടക്കകളാണ് സജ്ജമാക്കുക.
ഒരാഴ്ചകൊണ്ട് പുതിയ ഐസിയു ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കുവാനാണ് ഉദേശിച്ചിട്ടുള്ളത്.ഡോക്ടർ സംഘത്തിന്റെ പ്രത്യേക അഭ്യർഥന മാനിച്ചാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ഈ ദൗത്യം ഏറ്റെടുത്തത്. ജോയ്ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസിന് പുറമെ ഫൗണ്ടേഷൻ ചീഫ് കോഓർഡിനേറ്റർ പി.പി. ജോസ്, ടി.എ. ജോർജ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. വേദനിക്കുന്ന രോഗികൾക്ക് സമാശ്വാസം പകരുന്ന പുതിയ പദ്ധതിക്കുവേണ്ടി, 15 കോടി രൂപവരെ സംഭാവന നൽകാൻ ജോയ്ആലുക്കാസ് ഫൗണ്ടേഷൻ സന്നദ്ധമാണെന്ന് ചെയർമാൻ പ്രഖ്യാപിച്ചു.
കോവിഡിനെതിരായ പോരാട്ടത്തിൽ ജോയ്ആലുക്കാസ് പങ്കുചേരുന്നു
12:23 AM May 09, 2021 | Deepika.com