തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിൾ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലൻസ് കോട്ടയം നവജീവൻ ട്രസ്റ്റിന് നൽകി. എസ്ബിഐ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ മൃഗേന്ദ്ര ലാൽ ദാസ് ഓൺ ലൈനായി ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു.
ജനറൽ മാനേജർമാരായ അരവിന്ദ് ഗുപ്ത, ഇന്ദ്രനിൽ ഭാഞ്ജ, കോട്ടയം ഡെപ്യൂട്ടി ജനറൽ മാനേജർ വി. സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നവജീവൻ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പി.യു. തോമസ് വാഹനം സ്വീകരിച്ചു.
2020-21ൽ എസ്ബിഐ തിരുവനന്തപുരം സർക്കിൾ 91 ലക്ഷം രൂപ വിവിധ ജില്ലകളിൽ സിഎസ്ആർ പ്രവർത്തനങ്ങൾക്കായും കോവിഡ് ദുരിതാശ്വാസത്തിന് 81 ലക്ഷം രൂപയും ആറു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകിയിട്ടുണ്ട്. 2020-21 കാലഘട്ടത്തിൽ പിഎം കെയേഴ്സ് ഫണ്ടിൽ എസ്ബിഐയുടെ 100 കോടി രൂപ നൽകിയതിൽ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവും ഒരു ദിവസത്തെ ലീവ് എൻകാഷ്മെന്റും ഉൾപ്പെടുന്നു.
കോട്ടയം നവജീവൻ ട്രസ്റ്റിന് എസ്ബിഐ ആംബുലൻസ് നൽകി
11:02 PM May 07, 2021 | Deepika.com