റോക്കറ്റ്; ചൈനയ്ക്കു മൗനം
12:49 AM May 07, 2021 | Deepika.com
ബെയ്ജിംഗ്: ലോംഗ് മാർച്ച് 5 ബി റോക്കറ്റിന്റെ അവശിഷ്ടം ഭൂമിയിലേക്കു പതിക്കുന്നതു സംബന്ധിച്ച് ചൈനയ്ക്കു മൗനം. ചൈനീസ് സ്പേസ് സ്റ്റേഷൻ ടിയാൻഹെയുടെ മൊഡ്യൂൾ ഭ്രമണപഥത്തിൽ എത്തിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട ലോംഗ് മാർച്ച് 5ബി റോക്കറ്റിന്റെ ഭാഗങ്ങൾ മേയ് എട്ടിനു ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കും. റോക്കറ്റ് സംബന്ധിച്ച ചോദ്യങ്ങളിൽനിന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് വാംഗ് വെൻബിൻ ഒഴിഞ്ഞുമാറി.