മുംബൈ: ആഗോള വിപണി കരുത്തു കാട്ടിയതിന്റെ പിൻബലത്തിൽ പരിക്കേൽക്കാതെ ഇന്ത്യൻ ഓഹരി വിപണി. സെൻസെക്സ് സൂചിക 272 പോയിന്റ് ഉയർന്ന് 48950 എന്ന നിലയിലും നിഫ്റ്റി സൂചിക 107 പോയിന്റ് കയറി 14,725 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.
ലോഹം, ഐടി, ഓട്ടോ സൂചികകളിലും മുന്നേറ്റമുണ്ടായി. 1.8 ശതമാനം ഉയർച്ചയാണ് ഈ സൂചികകളിൽ രേഖപ്പെടുത്തിയത്. അതേസമയം ബാങ്കിംഗ് മേഖലകൾ വേണ്ടത്ര കരുത്തു കാട്ടിയില്ല. എച്ച്ഡിഎഫ്സി, ടെക്ക് മഹീന്ദ്ര, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, നെസ്ലെ ഇന്ത്യ, കോട്ടക്ക് മഹീന്ദ്ര ബാങ്കുകൾ നേട്ടക്കാരുടെ പട്ടികയിൽ ഇടംപിടിച്ചു.
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ വ്യവസായ ഉത്പാദനത്തിലുണ്ടായ നിയന്ത്രണങ്ങൾ വിപണിയെ പിന്നോട്ടു വലിക്കുകയാണ്.
ജാഗ്രതയോടെ നിക്ഷേപകർ; പരിക്കില്ലാതെ ഇന്ത്യൻ വിപണി
12:49 AM May 07, 2021 | Deepika.com