ഇന്ധനവിലയില്‍ വര്‍ധന
12:45 AM May 06, 2021 | Deepika.com
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് 17 പൈസയുടെയും ഡീസലിന് 20 പൈസയുടെയും വര്‍ധനയാണ് ഇന്നലെയുണ്ടായത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 90.86 രൂപയും ഡീസലിന് 85.51 രൂപയുമായി. കഴിഞ്ഞമാസം 15 മുതല്‍ പെട്രോള്‍ ലിറ്ററിന് 90.56 രൂപയും ഡീസലിന് 85.14 രൂപയുമെന്ന നിരക്കില്‍ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന ഇന്ധനവിലയില്‍ ചൊവ്വാഴ്ച മുതലാണ് വിലവര്‍ധന രേഖപ്പെടുത്തി തുടങ്ങിയത്. ചൊവ്വാഴ്ച പെട്രോളിന് 13 പൈസ വര്‍ധിച്ച് 90.69 രൂപയും ഡീസലിന് 17 പൈസ വര്‍ധിച്ച് 85.31 രൂപയുമായിരുന്നു. വരും ദിവസങ്ങളിലും ഇന്ധനവില വര്‍ധിക്കുമെന്നാണ് ലഭിക്കുന്ന വിവരം.