രമല്ല: ഇസ്രേലി അധിനിവേശ വെസ്റ്റ്ബാങ്കിൽ ഞായറാഴ്ചയുണ്ടായ രണ്ടു വ്യത്യസ്ത വെടിവയ്പുകളിൽ പലസ്തീൻ വനിത കൊല്ലപ്പെടുകയും രണ്ട് ഇസ്രേലി സൈനികർക്കു പരിക്കേൽക്കുകയും ചെയ്തു.
കത്തികൊണ്ട ു കുത്താൻ ശ്രമിച്ച വനിതയ്ക്കു നേർക്ക് വെടിവയ്ക്കേണ്ടിവരികയായിരുന്നു എന്ന് ഇസ്രേലി സൈന്യം അറിയിച്ചു.
രണ്ടാമത്തെ സംഭവത്തിൽ ഇസ്രേലി പാർപ്പിടമേഖലയ്ക്കു സമീപം പലസ്തീൻകാരൻ നടത്തിയ വെടിവയ്പിലാണു സൈനികർക്കു പരിക്കേറ്റത്. അക്രമി കാറിൽ രക്ഷപ്പെട്ടു.
വെസ്റ്റ്ബാങ്കിൽ വെടിവയ്പ്; ഒരു സ്ത്രീ മരിച്ചു
12:09 AM May 04, 2021 | Deepika.com