പോഗ്യാംഗ്: യുഎസ് പ്രസിഡന്റ് ജോ ബൈഡനു തങ്ങളോടു ശത്രുതാ മനോഭാവമാണെന്ന് ഉത്തരകൊറിയ. ഉത്തരകൊറിയയോടു ബൈഡൻ കർശനസമീപനം സ്വീകരിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രാലയം ഈ പ്രസ്താവന നടത്തിയത്.
ഉത്തരകൊറിയയുടെ ആണവപദ്ധതികൾ ലോകസുരക്ഷയ്ക്കു ഭീഷണിയാണെന്നു ബൈഡൻ ഏതാനും ദിവസംമുന്പു പറഞ്ഞിരുന്നു. ഉത്തരകൊറിയൻ നയത്തിലുള്ള അവലോകനം പൂർത്തിയായെന്നും മുന്‍പത്തെ യുഎസ് ഭരണകൂടങ്ങൾ ഉത്തകൊറിയൻ കാര്യങ്ങളിൽ പരാജയപ്പെട്ടതിൽനിന്നു ബൈഡൻ പാഠം ഉൾക്കൊണ്ടെന്നും വൈറ്റ്ഹൗസ് വക്താവ് ജൻ സാകി പിന്നാലെ അറിയിച്ചിരുന്നു. ക്ഷമയുടെയും വിലപേശലിന്റെയും നയം ഉത്തരകൊറിയയോടു ബൈഡൻ സ്വീകരിക്കില്ലെന്നാണ് വക്താവ് വ്യക്തമാക്കിയത്.
ബൈഡന്റെ പ്രസ്താവന മണ്ടത്തരവും അസഹനീയവുമാണെന്ന് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രാലയം ഇന്നലെ പ്രതികരിച്ചു.
ബൈഡനു ശത്രുതയെന്ന് ഉത്തരകൊറിയ
11:18 PM May 02, 2021 | Deepika.com