മുംബൈ: രാജ്യത്തെ കാതൽമേഖലാ വ്യവസായ ഉത്പാദനം 2020-21 ധനകാര്യവർഷത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഏഴു ശതമാനം ചുരുങ്ങി. അതേസമയം മാർച്ചിലെ കാതൽമേഖലാ വ്യവസായ ഉത്പാദനം മുൻവർഷം മാർച്ചിനെ അപേക്ഷിച്ച 6.8 ശതമാനമുയർന്നു.
മുൻവർഷം മാർച്ചിലെ വിവരശേഖരണം ശരിയായി നടത്താൻ സാധിക്കാത്തതുകൊണ്ടാണ് ഇക്കുറി ഉത്പാദനക്കണക്കിൽ വളർച്ച പ്രകടമായതെന്നാണ് വിലയിരുത്തൽ.
കൽക്കരി ഉത്പാദനത്തിൽ മാർച്ചിൽ 21.9 ശതമാനം ഇടിവുണ്ടായി.അസംസ്കൃത എണ്ണ ഉത്പാദനത്തിലെ ഇടിവ് 3.1 ശതമാനമാണ്. രാസവള ഉത്പാദനത്തിൽ അഞ്ച് ശതമാനം കുറവുണ്ടായി.
അതേസമയം, സ്റ്റീൽ ഉത്പാദനം 23 ശതമാനവും സിമന്റ് ഉത്പാദനം 32.5 ശതമാനവും വർധിച്ചു.
പ്രകൃതി വാതക ഉത്പാദനം 12.3 ശതമാനം ഉയർന്നു. വൈദ്യുതോത്പാദനത്തിലെ വർധന 21.6 ശതമാനമാണ്.
കാതൽ മേഖലാ വ്യവസായ ഉത്പാദനം 2020-21ൽ ചുരുങ്ങി, മാർച്ചിൽ ഉയർച്ച
11:28 PM Apr 30, 2021 | Deepika.com