സംസ്ഥാനങ്ങൾക്ക് 15,000 കോടിയുടെ ധനസഹായം

11:28 PM Apr 30, 2021 | Deepika.com
മുംബൈ: സംസ്ഥാനങ്ങൾക്ക് 15000 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രാലയം. 50 വർഷ കാലയളവുള്ള പലിശ രഹിത വായ്പയായണ് തുക നൽകുക. സംസ്ഥാനങ്ങളുടെ മൂലധന ചെലവിനത്തിലേക്കാണ് ഈ തുക വിനിയോഗിക്കേണ്ടത്.