ചൈനീസ് ബഹിരാകാശ സ്റ്റേഷൻ ഘടകങ്ങൾ വിക്ഷേപിച്ചു

01:06 AM Apr 30, 2021 | Deepika.com
ബെ​​​​യ്ജിം​​​​ഗ്: ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്ത് സ്ഥാ​​​​പി​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്ന സ്റ്റേ​​​ഷ​​​​ന്‍റെ ഭാ​​​​ഗ​​​​ങ്ങ​​​​ൾ ചൈ​​​​ന എ​​​​ത്തി​​​​ച്ചു​​​​തു​​​​ട​​​​ങ്ങി. സ​​​​ഞ്ചാ​​​​രി​​​​ക​​​​ളു​​​​ടെ താ​​​​മ​​​​സ​​​​സ്ഥ​​​​ലം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ടി​​​​യാ​​​​ൻ​​​​ഹെ മൊ​​​​ഡ്യൂ​​​​ൾ ഇ​​​​ന്ന​​​​ലെ വി​​​​ക്ഷേ​​​​പി​​​​ച്ചു.
ടി​​​​യാ​​​​ൻ​​​​ഗോം​​​​ഗ് എ​​​​ന്ന സ്റ്റേ​​​​ഷ​​​​ൻ 2022ൽ ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​സ​​​​ജ്ജ​​​​മാ​​​​ക്കാ​​​​നാ​​ണു ചൈ​​​​ന​​​​യു​​​​ടെ പ​​​​ദ്ധ​​​​തി.

66 ട​​​​ൺ ഭാ​​​​ര​​​​മു​​​​ള്ള ഇ​​​​ത് പ​​​​ത്തു വ​​​​ർ​​​​ഷം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും. ടി​​​​യാ​​​​ൻ​​​​ഗോം​​​​ഗ്-1, ടി​​​​യാ​​​​ൻ​​​​ഗോം​​​​ഗ്-2 എ​​​​ന്നീ ര​​​​ണ്ടു താ​​​​ത്കാ​​​​ലി​​​​ക സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ പ​​​​രീ​​​​ക്ഷ​​​​ണാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ നേ​​​​ര​​​​ത്തേ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്ത് എ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു.

ഇ​​​പ്പോ​​​ൾ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ്റ്റേ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ചൈ​​​​ന അം​​​​ഗ​​​​മ​​​​ല്ല.