ജർമൻ ക്ലിനിക്കിൽ ആക്രമണം; നാലു മരണം
01:06 AM Apr 30, 2021 | Deepika.com
ബെർലിൻ: കിഴക്കൻ ജർമനിയിലെ പോട്ട്സ്ഡാം നഗരത്തിലെ ക്ലിനിക്കിലുണ്ടായ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും ഒരാൾക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അന്പത്തൊന്നുകാരനായ ജീവനക്കാരൻ അറസ്റ്റിലായി.