തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കെഎസ്എഫ്ഇ അഞ്ചുകോടി രൂപ സംഭാവന ചെയ്തു. സംസ്ഥാനത്തിനാവശ്യമായ വാക്സിൻ സംഭരിക്കുന്നതിനുവേണ്ടിയാണ് ഇത്രയും തുക നൽകിയത്.
കോവിഡ് മഹാമാരിയിൽനിന്നു കേരളീയരെ ചെറുത്തുരക്ഷിക്കുന്ന യജ്ഞത്തിൽ കെഎസ്എഫ്ഇയുടെ പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സംഭാവനയെന്നു കെഎസ്എഫ്ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ എന്നിവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനത്തിൽ കെഎസ്എഫ്ഇയുടെ സംഭാവന കൈപ്പറ്റിയതായി അദ്ദേഹം അറിയിച്ചു.
വാക്സിൻ ചലഞ്ച്: കെഎസ്എഫ്ഇ അഞ്ചുകോടി നല്കി
11:36 PM Apr 28, 2021 | Deepika.com