53 പേരുമായി ഇന്തോനേഷ്യൻ മുങ്ങിക്കപ്പൽ കാണാതായി

12:08 AM Apr 22, 2021 | Deepika.com
സു​​​മാ​​​ത്ര: 53 പേ​​​രു​​​മാ​​​യി ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ നാ​​​വി​​​ക​​​സേ​​​നാ മു​​​ങ്ങി​​​ക്ക​​​പ്പ​​​ൽ കാ​​​ണാ​​​താ​​​യി. ബാ​​​ലി ദ്വീ​​​പി​​​നു വ​​​ട​​​ക്ക് അ​​​ഭ്യാ​​​സ​​​പ്ര​​​ക​​​ട​​​ന​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രു​​​ന്ന മു​​​ങ്ങി​​​ക്ക​​​പ്പ​​​ലു​​​മാ​​​യു​​​ള്ള ബ​​​ന്ധം ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ മു​​​ത​​​ൽ ന​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

കെ​​​ആ​​​ർ​​​ഐ ന​​​ൻ​​​ഗ​​​ലാ-402 എ​​​ന്ന ഈ ​​​മു​​​ങ്ങി​​​ക​​​പ്പ​​​ൽ 1977ൽ ​​​ജ​​​ർ​​​മ​​​നി​​​യി​​​ൽ നി​​​ർ​​​മി​​​ച്ച​​​താ​​​ണ്.
യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ന്ന​​​താ​​​യി ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ‌ നേ​​​വി അ​​​റി​​​യി​​​ച്ചു. ഓ​​​സ്ട്രേ​​​ലി​​​യ​​​യോ​​​ടും സിം​​​ഗ​​​പ്പൂ​​​രി​​​നോ​​​ടും സ​​​ഹാ​​​യം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​ട്ടു​​​ണ്ട്.

ആ​​​ഴ​​​ത്തി​​​ലേ​​​ക്കു മു​​​ങ്ങാ​​​ൻ അ​​​നു​​​മ​​​തി ന​​​ല്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ക​​​പ്പ​​​ലു​​​മാ​​​യി ബ​​​ന്ധം ന​​​ഷ്ട​​​പ്പെ​​​ട്ട​​​തെ​​​ന്നു ചി​​​ല റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.