വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ആഫ്രിക്കൻ വംശജയായ പതിനാറുകാരി പോലീസ് നടപടിക്കിടെ വെടിയേറ്റു മരിച്ചു. ഒഹായോ സംസ്ഥാന തലസ്ഥാനമായ കൊളംബസിൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മാഖിയ ബ്രയന്റ് ആണു കൊല്ലപ്പെട്ടത്.
ഒരു വീടിനു മുന്നിലെ വഴക്കുമായി ബന്ധപ്പെട്ടാണ് പോലീസ് എത്തിയത്. കൊല്ലപ്പെട്ട മാഖിയ മറ്റൊരാളെ കത്തികൊണ്ടു കുത്താൻ ശ്രമിച്ചപ്പോഴാണ് പോലീസിനു വെടിവയ്ക്കേണ്ടിവന്നത്. സംഭവത്തിന്റെ വീഡിയോ പോലീസ് പുറത്തുവിട്ടു.
വെടിവച്ച പോലീസുകാരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇദ്ദേഹത്തിനു ശന്പളത്തോടുകൂടിയ അവധി നല്കി.
യുഎസിൽ 16 വയസുള്ള ആഫ്രിക്കൻ വംശജയെ പോലീസ് വെടിവച്ചുകൊന്നു
12:08 AM Apr 22, 2021 | Deepika.com