സ്വര്‍ണവിലയില്‍ വന്‍ വര്‍ധന
10:24 PM Apr 21, 2021 | Deepika.com
കൊച്ചി:സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 70 രൂപയും 560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന്റെ വില 4485 രൂപയും പവന് 35880 രൂപയുമായി. ചൊവ്വാഴ്ച വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്നലെ വന്‍ വര്‍ധനയുണ്ടായത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4415 രൂപയും പവന് 35320 രൂപയുമായിരുന്നു ചൊവ്വാഴ്ചത്തെ വില.