തൃശൂർ: ഇന്ത്യൻ ഉപഗ്രഹങ്ങളിൽനിന്നു സന്ദേശം സ്വീകരിച്ചുകൊണ്ട് പ്രവർത്തിക്കുന്ന വാഹന നിരീക്ഷണ സംവിധാനമായ ട്രാക്ക് മാറ്റ് ഡിവൈസ് വിപണിയിലെത്തി.
അമേരിക്കൻ ഉപഗ്രഹങ്ങളിൽനിന്നു സന്ദേശം സ്വീകരിച്ചു പ്രവർത്തിക്കുന്ന ഉപകരണങ്ങളാണ് വിപണിയിൽ ഉണ്ടായിരുന്നത്. എന്നാൽ, ഈയിടെ കേന്ദ്ര സർക്കാർ ഇന്ത്യൻ ഉപഗ്രഹങ്ങളിൽനിന്നു സന്ദേശം സ്വീകരിച്ചു പ്രവർത്തിക്കുന്ന ഉപകരണങ്ങൾ വേണമെന്ന് ഉത്തരവിറക്കിയിരുന്നു.
വാഹനത്തിലുള്ള ഇന്ധനത്തിന്റെ അളവ്, വാഹനം മോഷ്ടിച്ചാൽ വിവരം ലഭിക്കാനുള്ള സംവിധാനം, എയർ കണ്ടീഷണർ പ്രവർത്തിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ ട്രാക്ക് മാറ്റിലൂടെ അറിയാം.
കോഴിക്കോട്ടെ ചിറമ്മൽ ഓട്ടോമോട്ടീവാണ് (0495 2377562)കേരളത്തിലെ വിതരണക്കാർ.
വാഹന നിരീക്ഷണത്തിന് ‘ട്രാക്ക് മാറ്റ്’, നിയന്ത്രണം ഇന്ത്യൻ ഉപഗ്രഹങ്ങൾക്ക്
10:24 PM Apr 21, 2021 | Deepika.com