യുണൈറ്റഡ് നേഷൻസ്: 2020 മേയിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വീശിയടിച്ച ആംപൻ ചുഴലിക്കാറ്റിൽ ഇന്ത്യയിൽ 1400 കോടി ഡോളറിന്റെ സാന്പത്തിക നഷ്ടമുണ്ടായതായി യുഎൻ റിപ്പോർട്ട്. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ഓഫ് ദ ഗ്ലോബൽ ക്ലൈമറ്റ് കമ്മിറ്റി 2020 റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിച്ചിരുന്നത്.
കോവിഡ് മഹാമാരിക്കിടെ ചുഴലിക്കാറ്റ് ദശലക്ഷക്കണക്കിനാളുകളിൽ ദുരിതം വിതച്ചു. 2020ൽ ലോകത്തിലെ ശാരാശരി ഊഷ്മാവ് 1.2 ഡിഗ്രി സെൽഷസ് ഉയർന്നു. കോവിഡ് മഹാമാരിക്കൊപ്പം തന്നെ 2020 ൽ കാലാവസ്ഥാ വ്യതിയാനവും ലോകത്ത് സംഭവിച്ചെന്നും ഈ റിപ്പോർട്ട് എല്ലാ ലോകനേതാക്കളും അധികാരികളും വായിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ആംപൻ ചുഴലിക്കാറ്റിൽ ഇന്ത്യയിൽ 1400 കോടി ഡോളർ നഷ്ടം
11:45 PM Apr 20, 2021 | Deepika.com