വിഷുവിനു കേരളത്തിൽ 100 കാറുകള്‍ വിറ്റഴിച്ച് ഫോക്സ് വാഗണ്‍
11:45 PM Apr 20, 2021 | Deepika.com
കൊച്ചി: വിഷു ഉത്സവത്തോടനുബന്ധിച്ച് 100 കാറുകള്‍ കേരളത്തില്‍ വിറ്റഴിച്ചതായി ഫോക്സ് വാഗണ്‍ ഇന്ത്യ അറിയിച്ചു. കേരളത്തിലെ ഫോക്സ് വാഗണിന്റെ ഒന്‍പത് ഡീലര്‍ഷിപ്പുകള്‍ വഴിയാണു കാറുകള്‍ വിറ്റഴിച്ചതെന്നു ഫോക്സ് വാഗണ്‍ പാസഞ്ചര്കാര്സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ്ഗുപ്ത പറഞ്ഞു.