തൃശൂർ: ഗോപു നന്തിലത്ത് ഗ്രൂപ്പ്, നന്തിലത്ത് ജി മാർട്ടിന്റെ ഏറ്റവും പുതിയ ഹൈടെക് ഷോറൂം ഇന്നു കൊല്ലം പള്ളിമുക്കിൽ പ്രവർത്തനമാരംഭിക്കും. കൊല്ലൂർവിള സഹകരണ ബാങ്ക് ബിൽഡിംഗിൽ ആരംഭിക്കുന്ന പുതിയ ഷോറൂം ഇന്നു രാവിലെ 10 നു കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും.
ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ഷൈനി ഗോപു നന്തിലത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത് തുടങ്ങിയവരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
ഗോപു നന്തിലത്ത് ജിമാർട്ടിന്റെ 39-ാമത്തെ ഷോറൂമും കൊല്ലം ജില്ലയിലെ മൂന്നാമത്തെ ഷോറൂമുമാണിത്. കൊല്ലം പള്ളിമുക്ക് ഷോറൂമിലെ ജി മൊബൈൽസിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും സർപ്രൈസ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഗോപു നന്തിലത്ത് ജിമാർട്ടിന്റെ ഹൈടെക് ഷോറൂം കൊല്ലത്ത്; ഉദ്ഘാടനം ഇന്ന്
11:45 PM Apr 20, 2021 | Deepika.com