ടോക്കിയോ: യാങ്കോണിൽനിന്നു മ്യാൻമർ പോലീസ് അറസ്റ്റ് ചെയ്ത ജാപ്പനീസ് മാധ്യമപ്രവർത്തകനെ മോചിപ്പിക്കണമെന്നു ജപ്പാൻ ആവശ്യപ്പെട്ടു. നിക്കി ബിസിനസ് ദിനപത്രത്തിന്റെ മുൻ ലേഖകനും ഫ്രീലാൻസ് മാധ്യമപ്രവർത്തകനുമായ യുക്കി കിതാസുമിയാണ് അറസ്റ്റിലായത്. ഇദ്ദേഹം താമസിച്ചിരുന്ന വീട്ടിൽനിന്നാണു പോലീസ് അറസ്റ്റ് ചെയ്തതെന്നു ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി ഒന്നിനു പട്ടാളം ഭരണം പിടിച്ചെടുത്തതോടെ മ്യാൻമറിൽ ജനാധിപത്യവാദികളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടക്കുകയാണ്. ഇതുവരെ 728 പ്രതിഷേധക്കാരെ പട്ടാളം വധിച്ചു. പട്ടാള അട്ടിമറിക്കുശേഷം മ്യാൻമറിൽ 71 മാധ്യമപ്രവർത്തകർ അറസ്റ്റിലായതായി യുഎൻ വക്താവ് സ്റ്റീഫൻ ഡുജാറിക്ക് കഴിഞ്ഞദിവസം പറ ഞ്ഞിരുന്നു.
ജാപ്പനീസ് മാധ്യമപ്രവർത്തകൻ മ്യാൻമറിൽ അറസ്റ്റിൽ
12:02 AM Apr 20, 2021 | Deepika.com