നിസാന്‍ മാഗ്നൈറ്റ് ബുക്കിംഗ് 50,000 കടന്നു
10:45 PM Apr 19, 2021 | Deepika.com
കൊച്ചി: 2020 ഡിസംബര്‍ രണ്ടിനു പുറത്തിറക്കിയ നിസാന്‍ മാഗ്നൈറ്റ് ഇതുവരെ 50,000ത്തിലധികം ബുക്കിംഗുകളും 10,000 ഡെലിവറികളും പിന്നിട്ടു. രാജ്യത്തുടനീളം നിസാന്‍ ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ ഷോറൂം പോര്‍ട്ടലായ ഷോപ്പ് അറ്റ് ഹോമിലും പുത്തൻ മോഡൽ ലഭ്യമാണ്.