കൊച്ചി: മുന്‍ഗണനാ ഓഹരി വില്പനയിലൂടെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 162 കോടി രൂപ സമാഹരിച്ചു. നിലവിലുള്ള നിക്ഷേപകരുള്‍പ്പെടെ യോഗ്യരായ (എച്ച്എന്‍ഐ) നിക്ഷേപകര്‍ക്കു വേണ്ടി ആകെ 2.18 കോടി രൂപയുടെ ഓഹരികളാണ് മുന്‍ഗണനാ വിഭാഗത്തില്‍ നീക്കിവച്ചിരുന്നത്.
75 രൂപയായിരുന്നു പ്രതിഓഹരി വില. 2020 സെപ്റ്റംബര്‍ 30 ലെ ബുക്ക് വാല്യൂ അനുസരിച്ച് പ്രീ ഇഷ്യു ഓഹരി വില 2.64 മടങ്ങും പോസ്റ്റ് ഇഷ്യു 2.45 മടങ്ങും ആയിരുന്നു.
2020-21 സാമ്പത്തിക വര്‍ഷം മൊത്ത ബിസിനസില്‍ 25.86 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം മൊത്തം നിക്ഷേപം 28.04 ശതമാനം വര്‍ധിച്ച് 9000 കോടി രൂപയിലെത്തി. വായ്പകള്‍ 23.61 ശതമാനം വര്‍ധിച്ച് 8417 കോടി രൂപയിലുമെത്തി. ഇക്കാലയളവില്‍ ബാങ്കിന്റെ ആകെ ബിസിനസ് 17,412 കോടി രൂപയും കടന്നു.
മുന്‍വര്‍ഷം ഇത് 13,835 കോടി ആയിരുന്നു. കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് 82 ശതമാനമെന്ന വളരെ മികച്ച വളര്‍ച്ച രേഖപ്പെടുത്തി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്ക് 96 പുതിയ ഔട്ട്ലെറ്റുകള് തുറന്നതോടെ ആകെ ശാഖകളുടെ എണ്ണം 550 ആയി. നിലവില്‍, 19 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് സാന്നിധ്യമുണ്ട്.
ഇസാഫ് ബാങ്ക് ഓഹരിവില്പനയിലൂടെ 162 കോടി സമാഹരിച്ചു
10:44 PM Apr 19, 2021 | Deepika.com