സാൻഫ്രാൻസിസ്കോ: പിഡിഎഫ് (പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ്) സോഫ്റ്റ്വേറിന്റെ ഉപജ്ഞാതാവും സോഫ്റ്റ് വേർ കന്പനിയായ അഡോബി ഇൻകോർപറേറ്റഡിന്റെ സഹസ്ഥാപകനുമായ ചാൾസ് ചുക് ജെസ്കി(81) അന്തരിച്ചു. സാങ്കേതിക രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവർക്ക് അമേരിക്ക നൽകുന്ന പരമോന്നതമായ പുരസ്കാരം നാഷണൽ മെഡൽ ഒാഫ് ടെക്നോളജി, മക്രോണി പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ ജെസ്കിയെ തേടിയെത്തി.
വെള്ളിയാഴ്ചയാണ് ചാൾസ് ജെസ്കി അന്തരിച്ചത്. അഡോബി കന്പനി വാർത്താക്കുറിപ്പിലൂടെയാണ് മരണം ലോകത്തെ അറിയിച്ചത്. അഡോബിയുടെ നാഥനെയാണ് നഷ്ടപ്പെട്ടതെന്ന് അഡോബി സിഇഒ ശാന്തനു നാരായൺ പറഞ്ഞു. "അദ്ദേഹം ഞങ്ങളുടെ ഗൈഡിംഗ് ലൈറ്റ് ആയിരുന്നു. ഏത് പ്രോജക്റ്റും അതിന്റെ പൂർണതയിൽ എത്തിക്കുന്നതിൽ അസാധാരണമായ കഴിവിന് ഉടമയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന് തന്റെ ടീം അംഗങ്ങളെ പ്രചോദിപ്പിച്ച് ലക്ഷ്യത്തിലേക്കെത്തിക്കുന്നതിലും പാടവമുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പമോ കീഴിലോ ജോലി ചെയ്തിട്ടുള്ള നിരവധിയാളുകൾ അദ്ദേഹത്തിന്റെ നേതൃഗുണത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.’. അഡോബി പുറത്തിറക്കിയ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
പിഡിഎഫിന്റെ ഉപജ്ഞാതാവ് ചാൾസ് ജെസ്കി അന്തരിച്ചു
11:54 PM Apr 18, 2021 | Deepika.com