വിസ്കോൺസിൻ വെടിവയ്പ്: മൂന്നു മരണം
11:54 PM Apr 18, 2021 | Deepika.com
കൊനോഷ: അമേരിക്കയിലെ വിസ്കോൺസിനിൽ പബ്ബിലുണ്ടായ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. രണ്ടു പേർക്കു പരിക്കേറ്റു. സോമേഴ്സ് ഹൗസ് ടാവനിലാണ് വെടിവയ്പുണ്ടായത്. രണ്ടു പേർ തമ്മിലുള്ള തർക്കമാണ് വെടിവയ്പിനു കാരണമെന്നു പോലീസ് അറിയിച്ചു.