ഹൂസ്റ്റൺ: അമേരിക്കൻ വൈസ്പ്രസിഡന്റ് കമല ഹാസീരിനുനേരേ വധഭീഷണി മുഴക്കിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്ളോറിഡയിലെ നഴ്സായ നിവിയാൻ പെറ്റിറ്റ് ഫെൽപ്സ്(39)ആണു യുഎസ് സീക്രട്ട് സർവീസിന്റെ പിടിയിലായത്.
ജയിലിൽ കഴിയുന്നവരുടെ കുടുംബങ്ങൾ തമ്മിൽ ബന്ധപ്പെടുന്ന കംപ്യൂട്ടർ ആപ്ലിക്കേഷനായ ജെ പേയിലാണ് തടവുപുള്ളിയായ ഭർത്താവിന് ഫെൽപ്സ് വീഡിയോ സന്ദേശം അയച്ചത്. അൻപതുദിവസത്തിനുള്ളിൽ കമല വധിക്കപ്പെടുമെന്നായിരുന്നു സന്ദേശം. തോക്കുമായി നിൽക്കുന്ന ഫെൽപ്സിന്റെ ചിത്രം പോലീസ് കണ്ടെടുത്തു.
കമല ഹാരീസിനെ വധിക്കുമെന്നു ഭീഷണി: യുവതി അറസ്റ്റിൽ
12:42 AM Apr 18, 2021 | Deepika.com