എച്ച്ഡിഎഫ്സി ബാങ്കിന് 18% അറ്റാദായ വളർച്ച
12:34 AM Apr 18, 2021 | Deepika.com
മുംബൈ: ജനുവരി- മാർച്ച് ത്രൈമാസത്തിൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദായം മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം വർധിച്ച് 8176 കോടി രൂപയായി. മുൻവർഷം ജനുവരി- മാർച്ച് ത്രൈമാസത്തിൽ 6927 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. ബാങ്കിന്റെ മൊത്തവരുമാനം 38287.17 കോടി രൂപയിൽനിന്ന് ഇക്കുറി 40,909.49 കോടി രൂപയായി ഉയർന്നു. അതേസമയം 2020-21 ധനകാര്യവർഷത്തിൽ ബാങ്കിന്റെ അറ്റാദായം 18 ശതമാനം ഉയർന്ന് 31,116 കോടി രൂപയായി.