കൊച്ചി: കേരളീയ ബ്രാന്‍ഡുകള്‍ അന്യസംസ്ഥാനങ്ങളിലെത്തിക്കുന്ന ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിന് തുടക്കമായി. കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്നൊവെന്‍ഷ്യ സിസ്റ്റംസാണ് www.thediscount.net എന്ന സൈറ്റിലൂടെയും ദി ഡിസ്കൗണ്ട് എന്ന ആപ്പിലൂടെയും പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
കേരള ബ്രാന്‍ഡുകള്‍ മറുനാട്ടിലുള്ള മലയാളികള്‍ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ. നൂറിലേറെ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ദി ഡിസ്കൗണ്ടിലൂടെ വാങ്ങാന്‍ കഴിയും. ആപ്പിലൂടെയും സൈറ്റിലൂടെയും ഓര്‍ഡറുകള്‍ നല്കുന്ന ഉല്‍പ്പന്നങ്ങള്‍ അതത് കമ്പനികളാണ് നേരിട്ട് ഉപഭോക്താക്കള്‍ക്ക് അയയ്ക്കുന്നതെന്നും ദി ഡിസ്കൗണ്ടിന്റെ സ്ഥാപകനും സിഇഒയുമായ അനുരാജ് രാജേന്ദ്രന് പിള്ള പറഞ്ഞു.
നിലവില്‍ ഇ-കൊമേഴ്സ് ആപ്പുകളില്‍ ഇടനിലക്കാരാണ് ഉല്‍പ്പന്നങ്ങള്‍ അയയ്ക്കുന്നത്. അതിനാൽ വ്യാജ ഉത്പന്നങ്ങളെപ്പറ്റിയുള്ള പരാതികളും കേസുകളും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് പുതിയ സേവനം. ഇന്ത്യയിലെ 27000 പിന്കോഡുകളില് കമ്പനിക്ക് ഉത്പന്നമെത്തിക്കാന്‍ സംവിധാനമായിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കേരളീയ ബ്രാന്‍ഡുകള്‍ക്ക് ഇ -കൊമേഴ്സ് പ്ലാറ്റ്ഫോം
12:23 AM Apr 17, 2021 | Deepika.com