പാരീസ്: പാരീസിലെ ചരിത്രപ്രസിദ്ധമായ നോട്ടർഡാം കത്തിഡ്രലിന്റെ പുനർനിർമാണം നിശ്ചയിച്ചിരിക്കുന്നതുപോലെ 2024 ൽ പൂർത്തിയാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോൺ. പുനർനിർമാണം സംബന്ധിച്ച വാഗ്ദാനം പാലിക്കുമെന്നു പ്രസിഡന്റ് പറഞ്ഞതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തീ പിടിത്തത്തിനും കോവിഡ് മഹാമാരിക്കും മുന്‍പ് പ്രതിവര്‍ഷം കോടിക്കണക്കിന് ആളുകള്‍ സന്ദര്‍ശനം നടത്തിയിരുന്ന കത്തീഡ്രലില്‍ 2019 ഏപ്രിൽ 15 നാണ് തീ പിടിത്തമുണ്ടായത്. ഫ്രാന്‍സിന്റെ ചരിത്രത്തിലെ നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയായ കത്തീഡ്രലിന്റെ മേല്‍ക്കൂരയും ഗോപുരവും അഗ്നിബാധയില്‍ കത്തിയമർന്നു.
850ഓളം വര്‍ഷം പഴക്കമുള്ള കത്തിഡ്രലിന്റെ രണ്ടു മണിഗോപുരങ്ങള്ക്കും പ്രധാനകെട്ടിടത്തിനും വലിയ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. കത്തീഡ്രലിലുണ്ടായിരുന്ന അമൂല്യമായ കലാവസ്തുക്കളും തിരുശേഷിപ്പുകളും തീയില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.
2024 ലെ സമ്മർ ഒളിംപിക്ക് സും പാരീസിൽ നടത്താനാണു നിശ്ചയിച്ചിരിക്കുന്നത്.
നോട്ടർഡാം കത്തീഡ്രൽ പുനർനിർമാണം 2024ൽ പൂര്‍ത്തിയാകും: മാക്രോൺ
12:04 AM Apr 16, 2021 | Deepika.com