ബാഗ്ദാദിൽ സ്ഫോടനത്തിൽ ഒരു മരണം
12:04 AM Apr 16, 2021 | Deepika.com
ബാഗ്ദാദ്: ഇറാക്കിലെ ബാഗ്ദാദിൽ വ്യാപാരകേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 12 പേർക്കു പരിക്കേറ്റു. ഹബിബിയയ്ക്കു സമീപം സദർ മേഖലയിലുണ്ടായ സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നു സൈന്യം അറിയിച്ചു. പ്രദേശമാകെ കറുത്ത പുകകൊണ്ടു മൂടിയിരിക്കുകയാണെന്നു രക്ഷാപ്രവർത്തകർ പറഞ്ഞു.