മുംബൈ: മാർച്ചിൽ ഇന്ത്യയുടെ കയറ്റുമതി 60.29 ശതമാനം വർധിച്ച് 3445 കോടി ഡോളർ ആയി. ഇറക്കുമതിയിലും വർധനയുണ്ട്; 53.74 ശതമാനം. ഇതോടെ രാജ്യത്തിന്റെ മാർച്ചിലെ വ്യാപാരകമ്മി 1393 കോടി ഡോളർ ആയി വർധിച്ചു.
അതേസമയം 2020-21 ധനകാര്യവർഷത്തിലെ രാജ്യത്തിന്റെ മൊത്തകയറ്റുമതി 7.26 ശതമാനം ഇടിഞ്ഞ് 29,063 കോടി ഡോളറായി. ഇറക്കുമതി 18 ശതമാനം ഇടിഞ്ഞു. ഇതോടെ 2020-21 ധനകാര്യവർഷത്തിലെ രാജ്യത്തിന്റെ വ്യാപാരക്കമ്മി, മുൻവർഷത്തെ 16,135 കോടി ഡോളറിൽനിന്ന് 9856 കോടി ഡോളറായി ചുരുങ്ങി.
കയറ്റുമതിയിൽ വർധന
12:04 AM Apr 16, 2021 | Deepika.com