നാറ്റൻസ് സംഭവം: ഇസ്രയേൽ മറുപടി പറയണമെന്ന് ഇറാൻ
12:33 AM Apr 14, 2021 | Deepika.com
ടെഹ്റാൻ: നാറ്റൻസ് ആണവനിലയത്തിലുണ്ടായ അട്ടിമറിയിൽ ഇസ്രയേൽ മറുപടി പറയണമെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ഷരീഫ്. നാറ്റൻസ് ആണവനിലയത്തിലെ വൈദ്യുതി തകരാറിനു പിന്നിൽ ഇസ്രയേലാണെന്നു ഷരീഫ് പറഞ്ഞു. റഷ്യൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു ഇറേനി യൻ മന്ത്രിയുടെ പ്രതികരണം.