കൊച്ചി: വിഷു ആഘോഷത്തിനായി കല്യാണ്‍ ജ്വല്ലേഴ്സ് ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറുകളും വൻ ഇളവുകളും പ്രഖ്യാപിച്ചു. 100 കോടി രൂപ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകൾ നല്‍കും.
ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ 25 ശതമാനം വരെ ഇളവു നൽകും. അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങൾക്ക് 20 ശതമാനം വരെയാണ് ഇളവ്. ഉപയോക്താക്കൾക്കു സ്വർണത്തിന്റെ നിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ വിലയുടെ പത്തുശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണിനിരക്കിൽ ആഭരണങ്ങൾ ബുക്കുചെയ്യാം.
വിഷുവിന് 100 കോടിയുടെ സമ്മാനങ്ങളുമായി കല്യാണ്‍ ജ്വല്ലേഴ്സ്
10:07 PM Apr 13, 2021 | Deepika.com