ലണ്ടൻ: കോയി ചാവോയുടെ നൊമാഡ്ലാൻഡ് നാലു പുരസ്കാരങ്ങളുമായി 74-ാമത് ബ്രിട്ടീഷ് ഫിലിം ആൻഡ് ടെലിവിഷൻ അവാർഡി(ബാഫ്റ്റ)ൽ തിളങ്ങി. ചാവോയാണു മികച്ച സംവിധായക, നൊമാഡ്ലാൻഡിലെ അഭിനയത്തിന് ഫ്രാൻസ് മക്ഡോർമാഡ് മികച്ച നടിയായി, മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും ചിത്രം കരസ്ഥമാക്കി.
"ദ ഫാദർ' റിലെ അഭിനയത്തിലൂടെ മുതിർന്ന നടൻ അന്തോണി ഹോപ്കിൻസ് മികച്ച നടനായി. വൈറ്റ് ടൈഗർ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ത്യക്കാരനായ ആദർശ് ഗൗരവ് മികച്ച നടനുള്ള ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിരുന്നു.
ബാഫ്റ്റ: നൊമാഡ്ലാൻഡിനു നാല് പുരസ്കാരം
11:50 PM Apr 12, 2021 | Deepika.com