ജറുസലേം: വീട്ടുതടങ്കലിൽ കഴിയുന്ന ജോർദാർ രാജകുമാരൻ ഹംസ മറ്റു രാജകുടുംബാംഗങ്ങൾക്കൊപ്പം ചടങ്ങിൽ സംബന്ധിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും കൊട്ടാരം പുറത്തുവിട്ടു.
രാജകുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യം പൊതുജനങ്ങളെ ബോധിപ്പിക്കാനാണു ഫോട്ടോയും വീഡിയോയും കൊട്ടാരം പുറത്തുവിട്ടത്. അമ്മാനിൽ തലാൽ രാജാവിന്റെ ശവകുടീരത്തിൽ പ്രാർഥിക്കുന്ന രാജകുടുംബാംഗങ്ങളുടെ ചിത്രമാണു പുറത്തുവിട്ടിരിക്കുന്നത്. അബ്ദുള്ള രണ്ടാമൻ രാജാവും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് ഏപ്രിൽ മൂന്നു മുതൽ ഹംസ വീട്ടുതടങ്കലിലായിരുന്നു. ഹംസയുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനു ജോർദാൻ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ജോർദാൻ രാജകുമാരന്റെ ചിത്രം പുറത്തുവിട്ടു
01:09 AM Apr 12, 2021 | Deepika.com