യുഎസ്-ഇന്ത്യൻ ദന്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
11:49 PM Apr 09, 2021 | Deepika.com
ന്യൂയോർക്ക്: ഇന്ത്യൻ ദന്പതികളെ യുഎസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ നാലു വസുകാരി മകൾ ബാൽക്കണിയിൽ ഇരുന്നു കരയുകയായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. വടക്കൻ അർലിംഗ്ടണിലെ അപ്പാർട്ട്മെന്റിൽ കുത്തേറ്റ് മരിച്ച നിലയിലാണ് ദന്പതികളെ കണ്ടെത്തയിതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാലാജി ഭാരത് രുദ്രുവാർ (32), ആരതി ബാലാജി (30) എന്നിവരെയാണു കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.