കൊച്ചി: 2021 ആദ്യ മൂന്നു മാസങ്ങളിൽ വോള്‍വോ കാറുകളുടെ വില്പനയില് 40.8 ശതമാനത്തിന്റെ വർധന. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ത്രൈമാസ പ്രകടനമാണിത്.
ഈ കാലയളവില്‍ 1,85,698 യൂണിറ്റുകളാണ് ആഗോളതലത്തില്‍ വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ വില്പന 1,31,889 യൂണിറ്റായിരുന്നെന്ന് കന്പനി അധികൃതര്‍ പറഞ്ഞു.
വോള്‍വോ കാര്‍ വില്പനയില് വര്‍ധന
11:49 PM Apr 09, 2021 | Deepika.com